Sorry, you need to enable JavaScript to visit this website.

മൂക്കറ്റം മദ്യപിച്ച് ഈഫൽ ടവറിന് മുകളിൽ അർധരാത്രി കിടന്നുറങ്ങി, അമേരിക്കൻ മദ്യപാനികൾ പിടിയിൽ

പാരീസ്- പാരീസിലെ ഈഫൽ ടവറിന് മുകളിൽ അർധരാത്രി മദ്യപിച്ച് കിടന്നുറങ്ങി രണ്ടു അമേരിക്കൻ വിനോദസഞ്ചാരികൾ. രാവിലെ നടത്തിയ സുരക്ഷാ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. ഈഫൽ ടവർ രാവിലെ ഒൻപത് മണിക്കാണ് തുറക്കുന്നത്. ഈ സമയത്താണ് ഇരുവരെയും ജോലിക്കാരൻ കകണ്ടെത്തിയത്. മൂക്കറ്റം കുടിച്ചാണ് ഇരുവരും ടവറിന് മുകളിൽ കയറിയത് എന്നാണ് അനുമാനം. ടവറിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ലെവലുകൾക്കിടയിലാണ് ഇവർ കിടന്നുറങ്ങിയത്. എന്നാൽ ഇവർ ഒരു തരത്തിലുള്ള ഭീഷണിയും ഉയർത്തിയിരുന്നില്ല. പിന്നീട് അഗ്നിശമന സേനാംഗങ്ങളെ ഉപയോഗിച്ചാണ് ഇവരെ താഴെ ഇറക്കിയത്. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി പാരീസിലെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇവർക്കെതിരെ ക്രിമിനൽ കേസ് നൽകും. തിങ്കളാഴ്ച രാവിലെ ടവർ പൊതുജനങ്ങൾക്കായി തുറക്കുന്നത് ഒരു മണിക്കൂറോളം വൈകി.
 

Latest News