Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജനം മുപ്പതിനകം പൂർത്തിയാക്കും, ബി.ജെ.പിക്കെതിരെ ഒറ്റ സ്ഥാനാർത്ഥി

ന്യൂദൽഹി- സെപ്റ്റംബർ 30നകം സീറ്റ് വിഭജനത്തിന് അന്തിമരൂപം നൽകാൻ പ്രതിപക്ഷ മുന്നണിയായ ഇന്ത്യ തീരുമാനിച്ചു. പാർട്ടികളുടെ സംസ്ഥാന കമ്മിറ്റികളാണ് സഖ്യ ഫോർമുല നടപ്പാക്കുകയെന്ന് വൃത്തങ്ങൾ അറിയിച്ചു. ബി.ജെ.പിക്ക് എതിരെ പൊതുസ്ഥാനാർത്ഥിയാകും എന്നതിനാണ് മുൻഗണന. ഇതിനർത്ഥം എല്ലാ സീറ്റിലും ബിജെപിക്കെതിരെ ഒരു പ്രതിപക്ഷ സ്ഥാനാർത്ഥി മാത്രമേ മത്സരിക്കൂ, ഇത് വോട്ടുകളുടെ വിഭജനം തടയും. നേരത്തെ പട്‌നയിലും ബെംഗളൂരുവിലും നടന്ന പ്രതിപക്ഷ യോഗങ്ങളിൽ ഈ ആശയത്തിന് പിന്തുണ ലഭിച്ചിരുന്നു.
സീറ്റ് വിഭജന ചർച്ചകൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. രാജ്യം നേരത്തെ വോട്ടെടുപ്പിലേക്ക് പോകുമോ എന്ന ആശങ്കയും നേതാക്കൾ പങ്കുവെച്ചു. വിവിധ സംസ്ഥാനങ്ങളിൽ റാലികൾ സംഘടിപ്പിക്കണമെന്നും നിർദേശം ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

ശിവസേന യുബിടി തലവൻ ഉദ്ധവ് താക്കറെയുടെ അത്താഴവിരുന്നിന് മുന്നോടിയായി നടന്ന അനൗപചാരിക യോഗം നാളത്തെ ഔപചാരിക യോഗത്തിന്റെ അജണ്ടയ്ക്ക് അന്തിമരൂപം നൽകി. 28 രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 63 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.' കൂടിക്കാഴ്ച മികച്ചതായിരുന്നു. വിശദാംശങ്ങൾ നിങ്ങൾക്ക് നാളെ അറിയാം,' താക്കറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിരവധി സംസ്ഥാനങ്ങളിൽ നിന്ന് ഇത്രയധികം പാർട്ടികൾ ഒരുമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോൺഗ്രസിന്റെ മിലിന്ദ് ദേവ്‌റ പറഞ്ഞു.
 

Latest News