Sorry, you need to enable JavaScript to visit this website.

ഇംറാന്‍ ഖാന് ആണ്‍മക്കളോട് ഫോണില്‍ സംസാരിക്കാന്‍ പ്രത്യേക കോടതി അനുവാദം

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇംറാന്‍ഖാന് ആണ്‍മക്കളോട് ഫോണില്‍ സംസാരിക്കാന്‍ പ്രത്യേക കോടതിയുടെ അനുവാദം. തോഷഖാന അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്നതിനിടയിലാണ് പ്രത്യേക കോടതി മക്കളുമായുള്ള സംസാരത്തിന് അനുവാദം നല്‍കിയിരിക്കുന്നത്. 

ഇംറാന്റെ മക്കളായ സുലൈമാന്‍ ഖാന്‍, ഖാസിം ഖാന്‍ എന്നിവരോട് ഫോണില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇംറാന്‍ അപേക്ഷ നല്‍കിയിരുന്നു. മക്കളോട് ഫോണില്‍ സംസാരിക്കാന്‍ ജയില്‍ നിയമങ്ങള്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അറ്റോക് ജയിലിലാണിപ്പോള്‍ ഇംറാന്‍ ഖാന്‍. അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ റിമാന്‍ഡ് സെപ്റ്റംബര്‍ 13 വരെ നീട്ടിയതിനു പിന്നാലെയാണ് മക്കളോട് സംസാരിക്കാന്‍ അനുവാദം നല്‍കിയത്.

Latest News