ന്യൂദല്‍ഹി- തലസ്ഥാനത്തെ മണ്ടാവലി പ്രദേശത്ത് രണ്ടു വയസ്സിനും എട്ടുവയസ്സിനും ഇടയിലുള്ള മൂന്ന് സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കൂലിവേലക്കാരന്റെ മക്കളായ ഇവരുടെ മരണം പട്ടിണി മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് സ്വാഭാവിക മരണമായാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഗുളികകളും മരുന്ന കുപ്പികളും കണ്ടെത്തിയത് വിഷം നല്‍കിയതാണോ എന്ന സംശയവും ഉയര്‍ത്തിയിട്ടുണ്ട്. ദല്‍ഹി സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചു. പെണ്‍കുട്ടികളുടെ പിതാവ് അപ്രത്യക്ഷനായിരിക്കയാണ്.