ന്യൂയോര്‍ക്ക്- ഇലോണ്‍ മസ്‌കിന്റെ പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല. ട്വിറ്റര്‍ പേരു മാറ്റി എക്‌സ് ആക്കിയതിനു പിന്നാലെ പുതിയ പരിഷ്‌കാരങ്ങളുമായാണ് മസ്‌ക് എത്തുന്നത്.
ഫോണ്‍ നമ്പര്‍ ഇല്ലാതെ ഫോണ്‍ ചെയ്യാനുള്ള സംവിധാനവുമായാണ് അദ്ദേഹം പുതുതായി കടന്നുവന്നിരിക്കുന്നത്. ഇത്തരത്തില്‍ ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാനാകുമെന്നാണ് മസ്‌ക് പറയുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ്, മാക് ഡിവൈസുകളിലെല്ലാം ഇതു പ്രവര്‍ത്തിക്കുമെന്നും ഉറപ്പ് നല്‍കുന്നു.
ആഗോള അഡ്രസ് ബുക്ക് എന്ന നിലയില്‍ എക്‌സിനെ മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മസ്‌ക് പ്രഖ്യാപിച്ചു.