Sorry, you need to enable JavaScript to visit this website.

ഹിന്ദു യുവാവിനേയും മുസ്ലിം കാമുകിയേയും മർദിച്ചു; മൂന്നു പേർ അറസ്റ്റിൽ

അഹമ്മദാബാദ്-ഗുജറാത്തിലെ അഹമ്മദാബാദിൽ ഹിന്ദു യുവാവിനേയും മുസ്ലിം യുവതിയേയും മർദിച്ച സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഓഗസ്റ്റ് 26 ന് നഗരത്തിലെ ഡാനിലിംഡ പ്രദേശത്താണ് ഇരുവരേയും ജനക്കൂട്ടം മർദ്ദിച്ചത്. സംഭവത്തിന്റെ  വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി.  

 ജനക്കൂട്ടം ബുർഖ ധരിച്ച സ്ത്രീയെയും സുഹൃത്തിനെയും മർദിക്കുന്നതാണ് വീഡിയോ. ഒരു മുസ്ലീം സ്ത്രീക്കൊപ്പം കറങ്ങാൻ  എങ്ങനെ ധൈര്യംവന്നുവെന്ന് ചോദിച്ചു കൊണ്ടാണ്  ഏതാനും പേർ യുവാവിനെ ഭീഷണിപ്പെടുത്തിയത്. യുവാവിന്റെ  പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം അക്ബർ പത്താൻ, ഫൈസാൻ ഷെയ്ഖ്, ഹുസൈൻ സയ്യിദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു സംഭവത്തിൽ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതിനായി  വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ്  ചെയ്തുവെന്ന് ആരോപിച്ച് മുസ്തകിം ഷെയ്ഖ്, ബുർഹാൻ സയ്യദ്, സാഹിൽ ഷെയ്ഖ് എന്നീ മൂന്ന് പേരെ ആഗസ്റ്റ് 28 തിങ്കളാഴ്ച നേരത്തെ വഡോദര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ ഒരു സ്ത്രീയെ മറ്റൊരു മതത്തിൽ നിന്നുള്ള പുരുഷനോടൊപ്പം കാണുമ്പോൾ അവരുടെ വീഡിയോ റെക്കോർഡുചെയ്‌ത് അവരെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിച്ചുവെന്ന് പോലീസ് പറഞ്ഞു.

ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്‌എസ്‌എൽ) പരിശോധനക്ക് അയച്ചിരിക്കയാണ്.

Latest News