ജമ്മു- പുതിയ ചിത്രമായ ജവാന്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി നടന്‍ ഷാറൂഖ് ഖാന്‍ ജമ്മുവിലെ വൈഷ്‌ണോദേവി ക്ഷേത്രം സന്ദര്‍ശിച്ചു. വിവരം അറിഞ്ഞെത്തിയ ഫോട്ടോഗ്രാഫര്‍മാരില്‍നിന്ന് മുഖം മറയ്ക്കാന്‍ താരം ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്.
ചൊവ്വാഴ്ച രാത്രി വൈകിയാണ് 58 കാരനായ നടന്‍ കത്വയിലെ ക്ഷേത്രത്തില്‍ എത്തിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. 'ചൊവ്വാഴ്ച വൈകുന്നേരം സൂപ്പര്‍സ്റ്റാര്‍ ബേസ് ക്യാമ്പായ കത്രയിലെത്തി. രാത്രി 11.40 ഓടെ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ച ശേഷം ഉടന്‍ മടങ്ങിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.