ഓണത്തിന് അടിച്ചുപൊളിക്കാന്‍ ഒടിടി റിലീസുകളും. വിനീത് ശ്രീനിവാസന്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ അടുത്തിടെ തിയറ്ററുകളിലെത്തിയ 'കുറുക്കന്‍' എന്ന കോമഡി ചിത്രം മനോരമ മാക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ചു. പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ എച്ച്ആര്‍ ഒടിടിയിലൂടെ ആറോളം മലയാള ചിത്രങ്ങളാണ് ഈ ഓണക്കാലത്ത് സ്ട്രീമിങ് ആരംഭിക്കുന്നത്. മധുര മനോഹര മോഹം കഴിഞ്ഞ ആഴ്ച ഇതേ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തിരുന്നു.
മൈക്കിള്‍ കോഫ് ഹൗസ്, നീരജ, വേദ, ഞാനും പിന്നൊരു ഞാനും, വിവാഹ ആവാഹനം, ഉരു തുടങ്ങി ഏഴോളം സിനിമകളാണ് എച്ച് ആര്‍ ഒടിടിയില്‍ സ്ട്രീം ചെയ്യുന്നത്. സ്‌റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത മധുര മനോഹര മോഹം ഓഗസ്റ്റ് 22 മുതല്‍ സ്ട്രീമിങ് ആരംഭിച്ചു. ഹാരിസന്‍ ഫോര്‍ഡിന്റെ സാഹസിക ചിത്രം ഇന്ത്യാന ജോണ്‍സ് അഞ്ചാം ഭാഗവും ഓഗസ്റ്റ് 29 മുതല്‍ െ്രെപമിലൂടെ ലഭിക്കും.