ഇസ്ലാമാബാദ്-തോഷഖാന അഴിമതി കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മൂന്ന് വർഷത്തെ തടവ് ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ഇസ്ലാമാബാദ് ഹൈക്കോടതി (ഐഎച്ച്‌സി) ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ്, ജസ്റ്റീസ് താരിഖ് മെഹ്മൂദ് ജഹാംഗിരി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വിധിയുടെ പകർപ്പ് ഉടൻ ലഭ്യമാകുമെങ്കിലും ഇമ്രാൻ ഖാനെ പാർപ്പിച്ചിരിക്കുന്ന പഞ്ചാബിലെ അറ്റോക്ക് ജയിലിൽ നിന്ന് എപ്പോൾ മോചിപ്പിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാമ്. ഞങ്ങൾ ഇപ്പോൾ പറയുന്നത് ഇമ്രാന്റെ അഭ്യർത്ഥന അംഗീകരിച്ചു എന്നാണെന്ന് ജസ്റ്റിസ് ഫാറൂഖ് പറഞ്ഞതായി പാകിസ്ഥാൻ മാധ്യമ സ്ഥാപനമായ ഡോൺ റിപ്പോർട്ട് ചെയ്തു.