വസ്ത്ര നിർമാണ – വിൽപന മേഖലയിൽ പുത്തൻ വ്യാപാര സാധ്യതകളുമായി ഫാവോ ആപ് പ്രവർത്തനം തുടങ്ങി. എറണാകുളത്ത് നടന്ന പത്രസമ്മേളനത്തിൽ ഫാവോ വെഞ്ചേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ അഷ്‌വാക് നിക്കോട്ടിൻ, അബ്ബാസ് അദ്ദറ, ഷെജു ടി, ഡയറക്ടർമാരായ റജിൻ ഗഫാർ, സജിത്ത് യു.കെ, ഷെമീർ പി.എ, ജനറൽ മാനേജർ നൗഫൽ അലി എന്നിവർ ചേർന്നാണ് ആപ് പുറത്തിറക്കിയത്. വസ്ത്ര നിർമാതാക്കളുടെയും വ്യാപാരികളുടെയും സംഘടനയായ സിഗ്മയിൽ നിന്നുണ്ടായ ആശയത്തിന്റെ അടിസ്ഥാനത്തിൽ ഫാഷൻ, ടെക്സ്റ്റൈൽ മേഖലക്കായി പ്രത്യേകം തയാറാക്കിയ ക്യൂറേറ്റഡ് ഫാഷൻ ബിസിനസ് ടു ബിസിനസ് ആപ്പാണ് ഫാവോ.
കേരളത്തിന്റെ അകത്തും പുറത്തും വസ്ത്രനിർമാണ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന 130 ഓഹരി ഉടമകളടങ്ങുന്ന ഫാവോ വെഞ്ചേഴ്‌സാണ് ആപ്പിന് പിന്നിൽ. ഫാവോ വെഞ്ചേഴ്‌സ് ഡയറക്ടർമാരായ മാഹിൻ പി.എ, ഹബിൽ കെ. മീരാൻ, സഫാൻ സലീം, ഷെബീർ മുഹമ്മദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.