Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇൻമെക്: ഇന്ത്യ - ജി.സി.സി വ്യാവസായിക, വാണിജ്യ രംഗത്തെ പുത്തൻ കാൽവെപ്പ്

സാമ്പത്തിക, വ്യാവസായിക, വാണിജ്യ, സാംസ്‌കാരിക, വൈജ്ഞാനിക കൈമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രൊഫഷണലുകളും ബിസിനസുകാരും ചേർന്ന് രൂപീകരിച്ച പുതിയ സംരംഭമാണ് ഇൻഡോ ഗൾഫ് ആന്റ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (ഇൻമെക്). ഇന്ത്യയിലെ സംസ്ഥാനങ്ങളെയും മിഡിൽ ഈസ്റ്റിലെ മുഴുവൻ രാജ്യങ്ങളെയും ഉൾപ്പെടുത്തിയാണ് ഇൻമെക്കിന്റെ പിറവി. 
ഇന്ത്യയിലെ പ്രമുഖ കേന്ദ്രങ്ങളിലെയും മിഡിൽ ഈസ്റ്റിലെ പ്രധാനപ്പെട്ട രാജ്യങ്ങളിലെയും ഉന്നതരായ വ്യവസായ വാണിജ്യ രംഗത്തെ പ്രഗത്ഭരാണ് സ്ഥാപക ഡയറക്ടർമാർ. ജി.സി.സിയിലെ പ്രമുഖ വ്യവസായ പാർക്കുകളും ഫ്രീ സോണുകളും ചേംബർ ഓഫ് കൊമേഴ്‌സുകളും ഈ സംരംഭവുമായി സഹകരിച്ച് അവരുടെ പല പദ്ധതികളും നടപ്പിലാക്കാൻ തുടങ്ങിയതായി ഇൻമെക് ചെയർമാൻ ഡോ. എൻ.എം. ഷറഫുദ്ദീൻ വെളിപ്പെടുത്തി. 
ദുബായിലെ ജബൽ അലി ഫ്രീ സോൺ, ഷാർജ ഫ്രീ സോൺ, ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി തുടങ്ങിയ വ്യവസായ വാണിജ്യ രംഗത്തെ സംരംഭക പ്രസ്ഥാനങ്ങൾ ഇൻമെക്കുമായി സഹകരിക്കുന്നവയിൽ ചിലതു മാത്രമാണ്. ഒമാൻ വ്യവസായ നിക്ഷേപ മന്ത്രി ഖൈസ് അൽ യൂസഫിന്റെ നേതൃത്വത്തിൽ ഇന്ത്യ സന്ദർശിച്ച ഉന്നതതല വ്യവസായ സംഘം ഇൻമെക്കിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ പ്രമുഖ വ്യവസായികളുമായി നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്തിരുന്നു. ഇൻമെക് നേതൃത്വം പിന്നീട് മസ്‌കത്തിൽ ഒമാനിലെ ഇന്ത്യൻ അംബാസഡറുമായി ഇത് സംബന്ധിച്ച തുടർചർച്ചകളും നടത്തി. ഇന്ത്യയും ഒമാനുമായി നടന്നുവരുന്ന വാണിജ്യ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാനും കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുവാനും ലക്ഷ്യമിട്ട് ഇൻമെക് ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ഇൻഡസ്ട്രിയുമായി ധാരണാപത്രവും ഒപ്പുവെച്ചു. തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ കൂടുതൽ പഠനവും ഗവേഷണവും ഇരു രാജ്യങ്ങളുടെയും സമ്മതത്തോടെയുള്ള കൈമാറ്റവും ഈ ധാരണാപത്രത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ പെട്ടതാണെന്ന് ചെയർമാൻ പറഞ്ഞു. 


ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും വളർച്ചയും പുതിയ അവസരങ്ങളും പ്രതീക്ഷിക്കുന്ന സംരംഭകർക്ക് അവർ ഉദ്ദേശിക്കുന്ന രീതിയിലുള്ള എല്ലാ സഹായങ്ങളും നൽകുക എന്നതാണ് ഇൻമെക്കിന്റെ ഉദ്ദേശ്യം. ഇരുമേഖലകളിലെയും പുതിയ അവസരങ്ങളും അവ ഉപയോഗപ്പെടുത്താനുള്ള മാർഗങ്ങളും ഏകോപിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. ഇൻമെക്കിന്റെ മേഖലാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ചാപ്റ്ററുകൾ ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇന്ത്യയിൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും മിഡിൽ ഈസ്റ്റ് പ്രദേശങ്ങളിൽ രാജ്യങ്ങൾ കേന്ദ്രീകരിച്ചുമാണ് ചാപ്റ്ററുകൾ സംവിധാനം ചെയ്തിട്ടുള്ളതെന്ന് ഷറഫുദ്ദീൻ പറഞ്ഞു.
വ്യവസായികളുടെ ഉന്നമനവും പുരോഗതിയും പോലെ തന്നെ  നാടിന്റെ പുരോഗതിയും വളർച്ചയും ഇൻമെക് ലക്ഷ്യമിടുന്നു. അടുത്തയിടെ കൊച്ചിയിൽ  നടന്ന ഇൻമെക് ഓഫീസ് ഉദ്ഘാടന വേളയിൽ കേന്ദ്ര മന്ത്രി വി. മുരളീധരന്റെ സാന്നിധ്യത്തിൽ ചേംബർ പ്രഖ്യാപിച്ച പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് പീഡിത വ്യവസായങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ട നിലച്ചുപോയ വ്യവസായങ്ങളെ പുനരുജ്ജീവിവിക്കൽ. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള ഇത്തരം വ്യവസായങ്ങൾ കണ്ടുപിടിച്ച് വിദഗ്ധ പഠനം നടത്തി അവയിൽ ഭാവിയും വിപണന സാധ്യതയുള്ളതുമായ യൂനിറ്റുകൾ കണ്ടെത്തി അവ വീണ്ടും പ്രവർത്തന സജ്ജമാക്കാനുള്ള  പിന്തുണ നൽകുക എന്നതാണ് പദ്ധതിയുടെ പ്രായോഗിക ലക്ഷ്യം. സാമ്പത്തികവും ഭരണപരവും തൊഴിൽപരവും മാനേജ്‌മെന്റ് വൈദഗ്ധ്യത്തിന്റെ അഭാവവും ബാഹ്യ ഇടപെടലുകളും വിപണന തടസ്സങ്ങളും തുടങ്ങിയ കാരണങ്ങളാലാകാം വ്യവസായം നിലച്ചു പോകുന്നത്.
ഇത്തരം പ്രശ്‌നങ്ങളിൽ കുടുങ്ങി സംരംഭം നടത്താൻ കഴിയാതെ വിഷമിക്കുന്ന നിക്ഷേപകരെ സഹായിക്കുകയെന്നതും ഇൻമെക്കിന്റെ ലക്ഷ്യമാണ്. തന്റെ സംരംഭം മുന്നോട്ടു കൊണ്ടുപോകാമെന്ന ബോധ്യവും വിശ്വാസവുമുള്ള സംരംഭകർ ചേംബറുമായി ബന്ധപ്പെടുന്നതിനനുസരിച്ച് ആ വ്യവസായ സംരംഭത്തെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഈ രംഗത്ത് പരിചയവും പരിശീലനവുമുള്ള ഏജൻസികൾ പരിശോധിക്കുന്നതും വിശദമായ റിപ്പോർട്ട് തയാറാക്കുന്നതുമാണ്. ഒരു വ്യവസായം എങ്ങനെയാണ് ഒരു പീഡിത വ്യവസായമായി മാറിയതെന്നും അവർക്ക് ഏതെല്ലാം ബാധ്യതകൾ നിലവിലുണ്ടെന്നും ഇത് പ്രവർത്തന നിരതമാക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്നും തുടങ്ങി അടുത്ത പത്ത് വർഷത്തേക്കുള്ള ആ വ്യവസായത്തിന്റെ സാധ്യതകളും പഠനത്തിൻ കീഴിൽ വരും. ഇത്തരം വിശകലനങ്ങളിൽ ഭാവി സാധ്യതയുള്ള വ്യവസായങ്ങളെ തെരഞ്ഞെടുക്കുകയും അത് പ്രവർത്തന നിരതമാക്കാൻ എന്തെല്ലാം ഘടകങ്ങളാണ് ഇനി ആവശ്യമെന്ന് പഠിക്കുകയും അതിനനുസരിച്ച് വിശദമായ ഒരു പ്രോജക്ട് റിപ്പോർട്ട് ഉണ്ടാക്കുകയും ചെയ്യും. സാധാരണ ഇത്തരം പീഡിത വ്യവസായങ്ങൾ വീണ്ടും സാമ്പത്തിക സഹായത്തിനായി ബാങ്കുകളെ സമീപിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി താൽപര്യമുള്ള പുതിയ സംരംഭകരെ നിക്ഷേപകരായി ചേർത്തുകൊണ്ടുള്ള നൂതനമായ പദ്ധതിക്കാണ് ഇൻമെക് രൂപം കൊടുത്തിട്ടുള്ളത്. 
ചേംബറിന്റെ ഗൾഫ് മേഖലയിലുള്ള ചാപ്റ്ററുകളുടെ സഹായത്തോടെ അവിടെയുള്ള പ്രവാസികളുടെ നിക്ഷേപ താൽപര്യം കൂടി കണക്കിലെടുത്ത് അവരുടെ പങ്കാളിത്തത്തോടെയായിരുക്കും പുതിയ സംരംഭത്തിന് തുടക്കം കുറിക്കുക. വ്യവസായം തുടങ്ങിയ പ്രൊമോട്ടർമാരും പുതിയ പങ്കാളികളും ചേർന്നുള്ള കൂട്ടു വ്യവസ്ഥയിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. പുതിയ പങ്കാളിത്തം സാമ്പത്തികമായ പങ്കുചേരൽ മാത്രമല്ല, അവർ ഇതുവരെ നേടിയ പരിചയവും പരിശീലനവും വൈദഗ്ധ്യവും എല്ലാം ഒരുമിച്ച് ചേർത്തുകൊണ്ടുള്ളതായിരിക്കും. ഒരു സംരംഭത്തിന്റെ വിജയത്തിന് വേണ്ട എല്ലാ ഘടകങ്ങളും ഒരുമിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള പീഡിത വ്യവസായ സംരംഭകരിൽ തങ്ങളുടെ വ്യവസായം സാധ്യമെങ്കിൽ മുന്നോട്ടു കൊണ്ടുപോകാൻ തയാറുള്ളവർ ഇൻമെക്കുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ അഭ്യർഥിച്ചു. 
ഇന്ത്യയിലും വിദേശങ്ങളിലും പ്രവർത്തിക്കുന്ന വാണിജ്യ, വ്യവസായ രംഗത്തെ പ്രമുഖ സംഘടനകൾ ഈ നൂതന ആശയത്തിന് അംഗീകാരവും പിന്തുണയും നൽകിവരുന്നു. സർക്കാർതല സഹകരണവും ഇൻമെക്കിനു ലഭിച്ചിട്ടുണ്ട്.  മറ്റു സംസ്ഥാനങ്ങളിലും ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. അവിടെയുള്ള വ്യവസായ വികസന വകുപ്പുകളുമായി ചർച്ചകളും പുരോഗമിക്കുന്നു. ഓരോ സംസ്ഥാനത്തെയും നിക്ഷേപ സാധ്യതകളും അവസരങ്ങളും ആനുകൂല്യങ്ങളും അവർ നൽകുന്ന പ്രത്യേക നിക്ഷേപ സഹായങ്ങളും ആ സംസ്ഥാനങ്ങളിലെ പ്രവാസികളായ നിക്ഷേപകരുടെ മുമ്പിൽ അവതരിപ്പിക്കുക എന്നതും ഇൻമെക്കിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു. തമിഴ്‌നാട്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ മന്ത്രിതലങ്ങളിലും ഔദ്യോഗിക തലങ്ങളിലുമുള്ള ചർച്ചകൾ ഇതിനകം നടന്നു കഴിഞ്ഞു. കേരള സർക്കാർ ഈയിടെ അവതരിപ്പിച്ച 'പുതിയ വ്യവസായ നയവും, കേരളത്തിലെ അവസരങ്ങളും ആനുകൂല്യങ്ങളും' എന്ന വിഷയത്തിൽ ഇൻമെക് ദുബായിൽ സംഘടിപ്പിച്ച ചർച്ചയിൽ കേരള വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് വിശദമായി വിഷ/ം അവതരിപ്പിച്ചിരുന്നു. 
എറണാകുളം നാഷണൽ ഹൈവേ ബൈപാസിൽ ചക്കരപ്പറമ്പിലാണ് ഓഫീസ്. ഇവിടെ പ്രത്യേക ഹെൽപ് ഡെസ്‌കും പ്രവർത്തനക്ഷമമാണ്. യൂനിറ്റ് രജിസ്‌ട്രേഷന് 0091 9847047417 നമ്പറിലോ [email protected] ഇമെയിലിലോ ബന്ധപ്പെടാം.  

Latest News