മുംബൈ-ബോളിവുഡ് നടി പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി (എഎപി) നേതാവ് രാഘവ് ഛദ്ദയും ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ നടത്തിയ സന്ദർശനം വിവാദമാക്കി സോഷ്യൽ മീഡിയ.നടക്കാനിരിക്കുന്ന വിവാഹത്തിന് അനുഗ്രഹം തേടിയാണ് ഇരവരും ക്ഷേത്രം സന്ദർശിച്ചത്.
ദമ്പതികളുടെ ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടു. ക്ഷേത്രത്തിലെ ബ്രാഹ്മണരുടെ രുദ്ര സൂക്തത്തിന്റെയും ശാന്തി പാതയുടെയും പാരായണത്തിൽ അവർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ഭക്തിയും ആദരവും പ്രകടമാക്കുന്നതാണ് പ്രചരിക്കുന്ന ഫോട്ടോകളെങ്കിലും സോഷ്യൽ മീഡിയയിൽ അപ്രതീക്ഷിത ട്രോളുകൾക്കും കാരണമായി.
ക്ഷേത്രാങ്കണത്തിനുള്ളിൽ ഇവർ ചെരിപ്പ് ധരിച്ച് നിൽക്കുന്ന വീഡിയോയാണ് പ്രതിഷേധത്തിനിടയാക്കിയത്. ചെരിപ്പ് ധരിച്ചതിന് പരിനീതിയെയും രാഘവിനെയും ഒരു വിഭാഗം നെറ്റിസൺസ് രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.