മുംബൈ-തെന്നിന്ത്യന്‍ താരദമ്പതികളായ നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും മക്കളുടെ ആദ്യ ഓണചിത്രം സമൂഹമാധ്യമത്തില്‍ ശ്രദ്ധ നേടുന്നു. ഇരട്ടക്കുട്ടികള്‍ക്ക് നയന്‍താരയും വിഘ്‌നേഷ് ശിവനും സദ്യ വാരിക്കൊടുക്കുന്ന ചിത്രവുമുണ്ട്. ഞങ്ങളുടെ വളരെ മനോഹരമായ ജീവിതത്തില്‍നിന്ന് എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. എന്റെ ഉയിര്‍, ഉലകിനൊപ്പമുള്ള ഓണാഘോഷങ്ങള്‍ ഇവിടെ ആരംഭിക്കുന്നുവെന്നാണ് വിഘ്‌നേഷ് ശിവന്‍ കുറിച്ചത്. മക്കളുടെ മുഖം കാണിക്കാതെയുള്ളതാണ് ചിത്രം. മുഖം കാണിക്കാമോ എന്ന് ആരാധകര്‍ ചോദിച്ചിട്ടുണ്ട്. ഉയിരിന്റെ യഥാര്‍ത്ഥ പേര് രുദ്രൊനില്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 9നാണ് നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. കുട്ടികളുടെ മുഖം ഒരുനോക്കു കാണാനുള്ള ആഗ്രഹത്തിലാണ് ആരാധകര്‍. ജവാനിലൂടെ ബോളിവുഡ് അരങ്ങേറ്റം നടത്തിയിരിക്കുകയാണ് നയന്‍താര.