Sorry, you need to enable JavaScript to visit this website.

മുസ്‌ലിം വിദ്യാർത്ഥിയെ മറ്റു കുട്ടികളെക്കൊണ്ട് തല്ലിപ്പിച്ച അധ്യാപികക്കെതിരെ കേസെടുത്തു; പ്രതികരിച്ച് കുട്ടിയുടെ മാതാവ്

മുസാഫർ നഗർ (യു.പി) - ഉത്തർപ്രദേശിൽ മുസ്‌ലിം വിദ്യാർത്ഥിയെ മറ്റു വിദ്യാർത്ഥികളെക്കൊണ്ട് തല്ലിപ്പിച്ച അധ്യാപികകയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മുസഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെയാണ് കേസെടുത്തത്.
 കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഐ.പി.സി സെക്ഷൻ 524, 323 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വിദ്യാർത്ഥികളോട് അധ്യാപിക തല്ലാൻ ആവശ്യപ്പെടുകയും അവരുടെ നിർദേശമനുസരിച്ച് കുട്ടികൾ മുഖത്ത് തല്ലുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വന്നതോടെ സംഭവം വിവാദമായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നതോടെ തെറ്റ് സമ്മതിച്ച് വിചിത്ര വാദവുമായി അധ്യാപിക രംഗത്തുവന്നിരുന്നു. 
 വ്യാഴാഴ്ചയാണ് സംഭവമുണ്ടായതെന്ന് മർദനത്തിനിരയായ കുട്ടി പറഞ്ഞു. മുമ്പും വിദ്യാർത്ഥികളെ സഹപാഠികളെ കൊണ്ട് തല്ലിക്കുന്ന ശീലം അധ്യാപികയ്ക്ക് ഉണ്ടായിരുന്നതായി മർദ്ദനമേറ്റ കുട്ടിയുടെ മാതാവ് റുബീന പ്രതികരിച്ചു. മാനവികതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ഉദാത്ത സന്ദേശം പകരേണ്ട അധ്യാപകർ മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും നിറങ്ങൾക്കനുസരിച്ച് വിഭജനത്തിന്റെ വിഷവിത്തുക്കൾ വിതറുന്ന നീചമായ നടപടിക്കെതിരെ സമൂഹമനസ്സാക്ഷി ഉയരണമെന്ന് വിവിധ നേതാക്കൾ പ്രതികരിച്ചു.

Latest News