Sorry, you need to enable JavaScript to visit this website.

ഐ. എസ്. ആര്‍. ഒയുടെ ആദിത്യ സെപ്തംബര്‍ രണ്ടിന്

ബംഗളൂരു- ചാന്ദ്രദൗത്യം വിജയിച്ചതിന് പിന്നാലെ സൗരദൗത്യത്തിന് തുടക്കം കുറിക്കാനൊരുങ്ങി ഐ. എസ്. ആര്‍. ഒ. സൂര്യനെക്കുറിച്ചുള്ള പഠനത്തിന് തയ്യാറാക്കിയ ബഹിരാകാശ പേടകം ആദിത്യ എല്‍1 സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ചേക്കുമെന്നാണ് ഐ. എസ്. ആര്‍. ഒ പറയുന്നത്. 

ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലാഗ്‌റേഞ്ച് പോയിന്റുകളില്‍ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക. ഭൂമിയില്‍ നിന്ന് ഒന്നര ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ പോയിന്റ്. ഗ്രഹണം ഉള്‍പ്പെടെയുള്ള തടസ്സങ്ങള്‍ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാന്‍ ഈ പോയിന്റിലെത്തുന്നതോടെ സാധിക്കുമെന്നാണ് ഐ. എസ്. ആര്‍. ഒയുടെ പ്രതീക്ഷ.

Latest News