Sorry, you need to enable JavaScript to visit this website.

അഹമ്മദാബാദ് സ്വദേശിയായ വിദ്യാര്‍ഥി  ലണ്ടനില്‍ മരിച്ച നിലയില്‍

ലണ്ടന്‍- ഒന്‍പതു മാസം മുമ്പ് സ്റ്റുഡന്റ് വിസയില്‍ കഴിയുകയായിരുന്ന അഹമ്മദാബാദ് സ്വദേശി ലണ്ടനില്‍ മരിച്ച നിലയില്‍. കുഷ് പട്ടേല്‍ എന്ന യുവാവാണ് മരണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലണ്ടന്‍ ബ്രിഡ്ജിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങളുടെയും ഫോണിന്റെ അവസാനത്തെ ലൊക്കേഷന്റെയും അടിസ്ഥാനത്തില്‍ നടത്തിയ പത്തു ദിവസത്തെ തിരച്ചിലിനൊടുവിലാണ് പട്ടേലിന്റെ മൃതദേഹം കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് പോസിറ്റീവ് ഐഡന്റിഫിക്കേഷന്‍ ലഭിച്ചത്.
ഒമ്പത് മാസം മുമ്പ് ഒരു സര്‍വകലാശാലയില്‍ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്നതിനായാണ് പട്ടേല്‍ ലണ്ടനിലേക്ക് എത്തിയത്. എന്നാല്‍, സാമ്പത്തിക പ്രയാസങ്ങളടക്കം നിരവധി ബുദ്ധിമുട്ടുകളാണ് പട്ടേല്‍ നേരിട്ടത്. കോളേജ് ഫീസ് അടക്കുന്നതില്‍ തടസ്സങ്ങള്‍ നേരിട്ടതിനാല്‍ സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായി. ഇന്ത്യയില്‍ തിരിച്ചെത്തിയ പട്ടേലിന്റെ കുടുംബം വിദ്യാഭ്യാസ വായ്പയിലൂടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതു ശരിയായില്ല.
കൂടാതെ, വര്‍ക്ക് പെര്‍മിറ്റിന്റെ അഭാവവും പട്ടേലിന്റെ പഠനത്തെ ബാധിച്ചു. ഒരു കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിനും പണമിടപാടുകള്‍ നടത്തുന്നതിനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ കുടുംബം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വിസാ കാലാവധി അവസാനിക്കുകയും സാമ്പത്തിക തൊഴില്‍ സമ്മര്‍ദ്ദങ്ങള്‍ വര്‍ധിക്കുകയും ചെയ്തതോടെയാണ് കുഷ് പട്ടേല്‍ മരണത്തിന്റെ വഴിയിലേക്ക് പോയതെന്നാണ് പൊലീസ് നിഗമനം.സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സ്ഥിരമായി ഫോണില്‍ സംസാരിച്ചിരുന്ന പട്ടേല്‍ അവസാനമായി ഫോണ്‍ ചെയ്തത് ഓഗസ്റ്റ് 10ന് ഒരു സുഹൃത്തിനെയാണ്. ആ കോളില്‍ ഓഗസ്റ്റ് 20ന് ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റ് താന്‍ ബുക്ക് ചെയ്തതായും പട്ടേല്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് യാതൊരു ബന്ധവും ഇല്ലാതാവുകയും വീട്ടിലും കാണാതായതോടെ ലണ്ടനിലെ സുഹൃത്തുക്കള്‍ വിവരം ധരിക്കുന്ന അറിയിക്കുകയായിരുന്നു.

 

Latest News