ചെന്നൈ-മധുര റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനു തീ പിടിച്ച് 9 പേര്‍ മരിച്ചു. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത്. 21 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 55 പേരാണ് കോച്ചിലുണ്ടായിരുന്നത്. സ്ലീപ്പര്‍ കോച്ചിലാണ് തീ പടര്‍ന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. അഗ്‌നിരക്ഷാ സേന എത്തി തീ പൂര്‍ണമായി അണച്ചു. ലഖ്നൗ- രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിന്റെ കോച്ചിനാണ് തീ പിടിച്ചത്. ഭാരത് ഗൗരയാന്‍ എന്ന ടൂറിസ്റ്റ് ട്രെയിനാണിത്. പാന്‍ട്രി കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഒരു കോച്ച് പൂര്‍ണമായും കത്തി നശിച്ചു. യുപി സ്വദേശികളാണ് മരിച്ചത്.