മുംബൈ ജുഹുവിലെ ആഡംബര ഫഌറ്റ് വിറ്റൊഴിവാക്കി ബോളിവുഡ് താരം ഷാഹിദ് കപൂര്‍ 56 കോടിയുടെ മറ്റൊരു വസതി വാങ്ങാനൊരുങ്ങുന്നു. ഫഌറ്റിനു സമീപമുള്ള കെട്ടിടങ്ങളിള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതാണ് ഷാഹിദിനെ വീടൊഴിയാന്‍ പ്രേരിപ്പിച്ചതെന്നാണ് വാര്‍ത്തകള്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സമീപത്തെ ബീച്ച് കേന്ദ്രമാക്കി ലൈംഗിക തൊഴിലാളികളും അനാശാസ്യ പ്രവര്‍ത്തങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഭാര്യ മിറ രണ്ടാമതും ഗര്‍ഭിണിയായിരിക്കുന്ന സാഹചര്യത്തില്‍ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതമായ മറ്റൊരു അന്തരീക്ഷം ഒരുക്കുന്നതിന് വേണ്ടിയാണ് ഫഌറ്റ് ഒഴിയുന്നത് എന്ന് ഷാഹിദ് പറയുന്നു. 2014 ല്‍ മിറയുമായുള്ള വിവാഹത്തിന് മുന്‍പുതന്നെ ഷാഹിദ് ഈ ഫഌറ്റ് സ്വന്തമാക്കിയിരുന്നു. 2016 ലാണ് ദമ്പതികള്‍ക്ക് മിഷ എന്ന ആദ്യത്തെ കുഞ്ഞു പിറന്നത്.