Sorry, you need to enable JavaScript to visit this website.

കെ. ജി. എഫിന്റെ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞ് കൊത്തയിലെ രാജാവിന്റെ വരവ്

കൊച്ചി- പ്രീ ബുക്കിങ്ങില്‍ മൂന്നു കോടി കടന്ന് കിംഗ് ഓഫ് കൊത്ത. മലയാള സിനിമാ ചരിത്രത്തില്‍ പ്രീ ബുക്കിങ് ബിസിനസ് കണക്കുകളില്‍ ഏറ്റവും തുക കരസ്ഥമാക്കിയ ചിത്രമായി കിംഗ് ഓഫ് കൊത്ത മാറി. മൂന്നു കൊടിയില്‍പ്പരം തുകയാണ് റിലീസാകാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ കേരളത്തില്‍ നിന്ന് മാത്രം കിംഗ് ഓഫ് കൊത്ത കരസ്ഥമാക്കിയത്. 

ലോകവ്യാപകമായി ആറു കോടിയില്‍പ്പരം നേടിയ ചിത്രം പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്റെ പ്രേക്ഷക പ്രീതി ഒന്ന് കൂടി വ്യക്തമാക്കുന്നു. നേരത്തെ കെ. ജി. എഫ് 2.93 കോടി നേടിയതായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രീ സെയില്‍ ബിസിനസ്. റിലീസിന് ഒരു ദിവസം മുന്നേ ആ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് കിംഗ് ഓഫ് കൊത്ത നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. 

കേരളത്തില്‍ മാത്രം അഞ്ഞൂറില്‍പരം സ്‌ക്രീനില്‍ എത്തുന്ന ചിത്രം അന്‍പതില്‍പരം രാജ്യങ്ങളില്‍ 2500 സ്‌ക്രീനുകളില്‍ റിലീസാകും. മാസ്സും ആക്ഷനും കെട്ടുറപ്പുള്ള കഥയും കഥാപാത്രങ്ങളും മികവാര്‍ന്ന സംഗീതവും സാങ്കേതിക മികവും കൊത്തയിലെ രാജാവിന്റെ മിന്നുന്ന പ്രകടനവും തിയേറ്ററില്‍ തീപ്പൊരിപാറിക്കും.

സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ടിക്കറ്റു വില്പന ഇപ്പോഴും ട്രെന്‍ഡില്‍ കുതിക്കുമ്പോള്‍ ബുക്ക് മൈ ഷോയില്‍ ഒരു ലക്ഷത്തില്‍പ്പരം ലൈക്കുകളും ചിത്രം സ്വന്തമാക്കി. 

ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News