മുംബൈ- മുൻഭർത്താവ് ആദിൽ ദുറാനിക്കെതിരെ പുതിയ ആരോപണങ്ങളുമായി നടി രാഖി സാവന്ത്. ആദിൽ ദുറാനിയെ ജയിലിലേക്ക് അയച്ചതു മുതൽ രാഖി സാവന്തും മുൻ ഭർത്താവും തമ്മിൽ പരസ്യമായ തർക്കത്തിലാണ്. ഗാർഹിക പീഡനവും പണം ദുരുപയോഗവും രാഖി ആരോപിച്ചതിനെത്തുടർന്നാണ് രഹസ്യമായി വിവാഹിതരായ ഇരുവരും വേർപിരിഞ്ഞത്.
ആദിൽ ജയിലിൽ നിന്ന് പുറത്തിറങ്ങുകയും രാഖിക്കെതിരെ ഗുരുതരമായ ചില ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതോടെയാണ് ഇവരുടെ പരസ്യമായ പോരാട്ടം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. ഇപ്പോഴിതാ പുതിയ ആരോപണങ്ങളുമായി രാഖി തിരിച്ചടിച്ചിരിക്കുകയാണ്. ആദിൽ തന്റെ നഗ്നവീഡിയോകൾ 47 ലക്ഷം രൂപയ്ക്ക് വിറ്റെന്ന് രാഖി അവകാശപ്പെട്ടു.
ബിഗ് ബോസ് ഫെയിം രാഖി സാവന്ത് മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെട്ടതായും ആരോപിച്ചിരുന്നു. ഫെബ്രുവരി ഏഴിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. തന്നെ ശാരീരികമായി ഉപദ്രവിച്ചതായും രാഖി പറയുന്നു. ആദിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം, ഒരു വാർത്താ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് രാഖിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.
ആദിൽ തന്റെ നഗ്നവീഡിയോകൾ ദുബായിൽ 47 ലക്ഷം രൂപയ്ക്ക് വിറ്റതായാണ് രാഖിയുടെ ആരോപണം. കഴിഞ്ഞ വർഷം ജൂലൈയിലാണ് രാഖി സാവന്തും ആദിൽ ഖാൻ ദുറാനിയും വിവാഹിതരായത്.