കറാച്ചി- പാക്കിസ്ഥാനില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയൊരു മൈലാഞ്ചിയിട്ട 'മണവാട്ടി' എത്തിയിരിക്കുന്നു. വെറും മണവാട്ടിയല്ല, ആത്മീയ നേതാവെന്ന വിളിപ്പേരുള്ള ആള്‍ദൈവമാണ് താരം. മൈലാഞ്ചിയിട്ട് ചുവപ്പിച്ച വലിയ താടിക്കാരാനായ ഈ 'ദുല്‍ഹന്‍ വാലി സര്‍ക്കാര്‍' റാവല്‍പിണ്ഡിയിലെ ചന്തയായ റെശാം ഗലിയില്‍ രാത്രികളിലാണ് പ്രത്യക്ഷപ്പെടുക. സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് സ്വദേശിയാണ് ഇയാളെന്ന് പറയപ്പെടുന്നു. ഒരു പുതുമണവാട്ടിയുടെ വേഷത്തില്‍ പട്ടും പുടവും ആഭരണങ്ങളുമെല്ലാം അണിഞ്ഞാണ് ഇദ്ദേഹം ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത്. ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.
കല്യാണ രാവിനെ അനുസ്മരിപ്പിക്കുന്ന പാട്ടും തോരണങ്ങളുമുള്ള വേദിയില്‍ ഇദ്ദേഹം ഇരിക്കുന്ന വിഡീയോ ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം വൈറലായിരിക്കുകയാണ്. അനുയായികള്‍ ഇയാള്‍ക്കു മേല്‍ നോട്ടുകള്‍ വാരി വിതറുന്നതും നൃത്തം ചെയ്യുന്നതും കാണാം. മണവാട്ടികള്‍ അണിയുന്ന ഓറഞ്ച് നിറത്തിലുള്ള ഗൗണും കൈവളകളും മാലയും തട്ടവും എ്ല്ലാം അണിഞ്ഞിട്ടുണ്ട്.
മണവാട്ടി ആള്‍ദൈവത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. ഇയാള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും പലരും ഉന്നയിക്കുന്നു. ഇതില്‍ ആത്മീയതയുടെ അംശം പോലുമില്ലെന്നും വെറും ഷോ മാത്രമാണെന്നും പലരും ട്വീറ്റ് ചെയ്തു. അതേസമയം ഇതൊരു വലിയ തമാശയായി ആഘോഷിക്കുന്നവരും ഉണ്ട്.
പാക്കിസ്ഥാനില്‍ ഇത്തരത്തിലുള്ള സ്വയം പ്രഖ്യാപിത വ്യാജ ആള്‍ദൈവങ്ങള്‍ എമ്പാടുമുണ്ട്. പക്ഷേ മണവാട്ടി വേഷത്തില്‍ ഇതാദ്യമായാണെന്ന് പലരും അഭിപ്രായപ്പെടുന്നു. പല വ്യാജന്മാരേയും ആളുകള്‍ പൊളിച്ചടുക്കിയിട്ടുണ്ട്. മറ്റു പലരും ആളുകളെ വൈകാരികമായി ചൂഷണം ചെയ്യുകയാണെന്നാണ് ആക്ഷേപം.
Here comes another Wrong Number in #Hyderabad_Sindh Pakistan, he’s “Baba Dulhan Wali Sarkar” #بابا_دلهن_والى_سركار
— #Quetta (@Shahid_Pashteen) July 18, 2018
Ignorant people showering him with money and these same people will not give a penny to a hungry child on street #shame pic.twitter.com/YvQxAuJGx4