Sorry, you need to enable JavaScript to visit this website.

കിംഗ് ഓഫ് കൊത്തയിലെ അഭിനയം: ഗോകുല്‍ സുരേഷിനെ പ്രശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍

കിംഗ് ഓഫ് കൊത്തയിലെ അഭിനയം: ഗോകുല്‍ സുരേഷിനെ പ്രശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍കിംഗ് ഓഫ് കൊത്ത സിനിമയില്‍ നടന്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന്റെ പോലീസ് വേഷത്തെ പ്രശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍. എല്ലാവരും ഇഷ്ടപ്പെടുന്ന കഥാപാത്രമാകും ഗോകുലിന്റേതെന്നും സിനിമയെ ഏറെ ആത്മാര്‍ഥതയോടെ സമീപിക്കുന്ന ആളാണ് ഗോകുലെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
സിനിമയില്‍ നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളിലൊന്ന് ഗോകുലിന്റേതായിരിക്കും. സുരേഷേട്ടന്റെ ഒരു ഷെയ്ഡുമില്ലാത്ത, അവന്റേതായ സവിശേഷതയുള്ള നടനാണ് ഗോകുല്‍. അതുപോലെ തന്നെയാണ് ആ ക്യാരക്ടറും അവതരിപ്പിച്ചിരിക്കുന്നത്. എവിടെയോ ഇടയ്‌ക്കൊരു ഇംഗ്ലിഷ് വാക്കു പറഞ്ഞപ്പോള്‍ സുരേഷേട്ടന്റേതു പോലെ തോന്നി. അതും സന്തോഷം തന്നെയാണ്.
ഫുട്‌ബോള്‍ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഗോകുലിനു പരുക്കു പറ്റിയിരുന്നു. നടക്കാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. രണ്ടു മൂന്നു മാസം വിശ്രമിച്ചില്ലെങ്കില്‍ ഇനിയും ബുദ്ധിമുട്ടുകളിലേക്കു പോകുമെന്ന് ഡോക്ടര്‍മാരും പറഞ്ഞിരുന്നു. അതിനിടെ നമുക്കൊരു വലിയ ഷെഡ്യൂള്‍ ബാക്കിയുണ്ടായിരുന്നു. എന്നിട്ടുപോലും ഗോകുല്‍ കാരണം ഷൂട്ടിന് ഒരു തടസ്സവും ഉണ്ടായില്ല. പെയിന്‍കില്ലേഴ്‌സ് എടുത്തിട്ടാണ് പല സീനിലും അഭിനയിച്ചത്. വേദന കടിച്ചമര്‍ത്തിയാണ് പല ഷോട്ടും ചെയ്തത്. കട്ട് പറയുന്ന സമയത്ത് തളര്‍ന്നു വീഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരുപാട് ആത്മാര്‍ഥതയുള്ള, വലിയ ഹൃദയമുള്ള ആളാണ് ഗോകുല്‍- ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
മുമ്പ് മമ്മുട്ടി ചിത്രങ്ങളില്‍ താന്‍ അഭിനയിക്കില്ല എന്ന് സുരേഷ് ഗോപി നിലപാടെടുത്തിരുന്നു. ഏറെക്കാലം അത് പിന്തുടരുകയും ചെയ്തു. ഇരുവരുടേയും മക്കള്‍ അഭിനയിക്കുന്ന കിംഗ് ഓഫ് കൊത്ത ബോക്‌സോഫീസില്‍ വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയാണ്.

 

Latest News