ന്യൂദൽഹി- രാജ്യതലസ്ഥാനത്തെ സുഹൃത്തിന്റെ 14 വയസുകാരിയായ മകളെ മാസങ്ങളോളം ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രതിയും ദൽഹി സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനുമായ പ്രമോദായ് ഖാഖയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യയെയും പോലീസ് പിടികൂടി. ഇയാളെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്യാൻ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാവിലെ ഉത്തരവിട്ടിരുന്നു. അതിന് ശേഷമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
സുഹൃത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പാർപ്പിച്ചാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിനിടെ ഗർഭിണിയായ പെൺകുട്ടിക്ക് ഇയാളുടെ ഭാര്യ ഗർഭഛിദ്രം നടത്താനുള്ള മരുന്നും നൽകി. നിലവിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ദൽഹി സെന്റ് സ്റ്റീഫൻ കോളേജിൽ ചികിത്സക്കെത്തിയപ്പോഴാണ് വിവരം പറഞ്ഞത്. 2020 ഒക്ടോബർ ഒന്നിനാണ് അച്ഛൻ മരിച്ചത്. 2020 നവംബറിനും 2021 ജനുവരിക്കും ഇടയിൽ ഖാഖ പെൺകുട്ടിയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തു.