ന്യൂദല്‍ഹി - ഗുജറാത്തില്‍ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി. പുറത്തെടുക്കുന്ന ഭ്രൂണത്തിന് ജീവനുണ്ടങ്കെില്‍ നവജാത ശിശുവിന് എല്ലാ വൈദ്യ സംവിധാനങ്ങളും ഉറപ്പാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതിന് ശേഷം കുഞ്ഞിനെ ദത്തു നല്കുന്നതു വരെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. 28 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. ഇന്നോ നാളെ രാവിലെ ഒന്‍പത് മണിക്കുള്ളിലോ ഗര്‍ഭഛിദ്രത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. അതിജീവിതയുടെ ആവശ്യം സംബന്ധിച്ച ഹര്‍ജി വൈകിപ്പിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ വീഴ്ചയെ സുപ്രീം കോടതി വിമര്‍ശിച്ചു.