സി.എഫ്.സി ഫിലിംസിന്റെ ബാനറില്‍ ബാനറില്‍ ഹാരിസ് കഥ തിരക്കഥ സംവിധാനം നിര്‍വഹിക്കുന്ന മിസ്റ്റര്‍ ഹാക്കര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി. രാജീവ് ആലുങ്കല്‍, ഹരി മേനോന്‍ എന്നിവരുടെ വരികള്‍ക്ക് റോണി റാഫേല്‍, സുമേഷ് കൂട്ടിക്കല്‍, റോഷന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് സംഗീതം ഒരുക്കുന്നു. പി ജയചന്ദ്രന്‍, വിധു പ്രതാപ്, നജീം അര്‍ഷദ്, ബേബി, അഭിജിത് കൊല്ലം, വിവേക് ആനന്ദ്, നിത്യാ മാമ്മന്‍, കാവ്യ എസ് ചന്ദ്ര എന്നിവരാണ് ഗായകര്‍.
ഹാരിസ്, ദേവന്‍, ഭീമന്‍ രഘു, സോഹന്‍ സീനു ലാല്‍, സാജു നവോദയ, ഷെഫീഖ് റഹ്‌മാന്‍, എം.എ. നിഷാദ്, മാണി സി കാപ്പന്‍, ടോണി ആന്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജന്‍, അല്‍മാസ് മോട്ടിവാല, അക്ഷര രാജ്, അര്‍ച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹന്‍, ഗീത വിജയന്‍, നീന കുറുപ്പ്, എന്നിവരാണ് അഭിനേതാക്കള്‍.
എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: രമ ജോര്‍ജ്, അബ്ദുല്‍ സമദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ചാക്കോ കാഞ്ഞൂപ്പറമ്പന്‍, കലാസംവിധാനം: രാജന്‍ ചെറുവത്തൂര്‍, പ്രൊജക്ട് ഡിസൈനര്‍: ഷാജിത്ത് തിക്കോടി, ആക്ഷന്‍:അഷറഫ് ഗുരുക്കള്‍,ജിറോഷ്, വസ്ത്രാലങ്കാരം: ഗായത്രി നിര്‍മ്മല, മേക്കപ്പ്: മനു പാലോട്, അസോസിയേറ്റ് ഡയറക്ടര്‍: വിനോദ് ചന്ദ്രന്‍, സ്റ്റില്‍സ്: ഷാലു പേയാട്, പബ്ലിസിറ്റി ഡിസൈന്‍സ്: രാഹുല്‍ രാജ്, പി.ആര്‍.ഒ: പി. ശിവപ്രസാദ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.