ശ്രീനഗര്‍- ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മുന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. പോലീസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട പോലീസുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന കുല്‍ഗാമിലെ ഖുദ്വാനിയില്‍ ഏറ്റുല്മുട്ടല് തുടരുകയാണ്. പോലീസുകാരനെ കൊലപ്പെടുത്തിയ ഭീകരരെയാണ് വളഞ്ഞിരിക്കുന്നതെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി എസ്.പി വൈദ് ട്വീറ്റ് ചെയ്തു.
ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ സുരക്ഷാ സേനക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സിആര്‍പിഎഫും സൈന്യവും പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.
നാലുതീവ്രവാദികള്‍ കൂടി ഇവിടെയുണ്ടെന്നാണ് സുരക്ഷാസേന സംശയിക്കുന്നത്. സൈനികനടപടിക്കിടെ സുരക്ഷാസേനക്കെതിരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടുദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ സലീം അഹമ്മദ് ഷാ എന്ന പോലീസുകാരന്റെ മൃതദേഹം ശനിയാഴ്ചയാണ് കണ്ടെത്തിയത്.