Sorry, you need to enable JavaScript to visit this website.

വാടകക്കൊലയാളികളെ ഉപയോഗിച്ച് മകളുടെ കാമുകനെ വെട്ടിക്കൊന്നു, പിതാവും മകളും പിടിയിൽ

ചെന്നൈ- മകളെ പ്രണയിച്ച യുവാവിനെ വെട്ടിക്കൊന്ന് കനാലിൽ തള്ളിയ കേസിൽ അച്ഛനും മകളും അടക്കം എട്ടുപേർ അറസ്റ്റിൽ. തഞ്ചാവൂർ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാ(23)കൊല്ലപ്പെട്ടത്. സംഭവത്തിൽ അയ്യാസാമിപ്പട്ടി സ്വദേശി ബാലഗുരു, മകൾ ദേവി, മകൻ ദുരൈമുരുകൻ എന്നിവരും അഞ്ചു വാടക കൊലയാളികളുമാണ് പിടിയിലായത്. ദേവികയും ബാലഗുരുവും പ്രണയത്തിലായിരുന്നു. എന്നാൽ ദേവികയുടെ പിതാവ് പ്രണയത്തിന് എതിരായിരുന്നു. ഇയാൾ പിന്നീട് സുഹൃത്ത് സത്യയുമായി ചേർന്ന് മധുരയിൽനിന്നുള്ള വാടക കൊലയാളികളെ കൃത്യം നിർവഹിക്കാൻ ഏർപ്പെടുത്തുകയായിരുന്നു.
 

Latest News