Sorry, you need to enable JavaScript to visit this website.

വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണമന്ന് എം. കെ. സ്റ്റാലിന്‍

ചെന്നൈ- തമിഴ്‌നാടിനെ നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. വിദ്യാഭ്യാസം ഭരണഘടനയുടെ സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റിയാല്‍ മാത്രമേ നീറ്റ് പോലുള്ള പരീക്ഷകള്‍ ഒഴിവാക്കാനാകൂവെന്നും സ്റ്റാലിന്‍ പറഞ്ഞു. ചെന്നൈയില്‍ അച്ഛനും മകനും ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്റ്റാലിന്റെ പ്രതികരണം.

സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനും പ്രത്യേകിച്ച് സ്ത്രീ ശാക്തീകരണത്തിനുമായി നിരവധി പദ്ധതികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് സെന്റ് ജോര്‍ജ് ഫോര്‍ട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സ്റ്റാലിന്‍ വ്യക്തമാക്കി.

ജനങ്ങള്‍ക്ക് നേരിട്ട് പ്രസക്തമായ വിഷയങ്ങള്‍ സംസ്ഥാന ലിസ്റ്റിലേക്ക് മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന 'സാമൂഹ്യനീതി, എല്ലാം എല്ലാവര്‍ക്കുമുള്ളതാണ്' തുടങ്ങിയ നയങ്ങള്‍ ഇന്ത്യയിലുടനീളം വ്യാപിക്കുന്നു. ഇതിനേക്കാള്‍ മനോഹരമായി കേള്‍ക്കാന്‍ കഴിയുന്ന മറ്റൊന്നില്ല. അണ്ണാ ദുരൈയും കലൈഞ്ജറും ഇതിന് സ്വാധീനം ചെലുത്തിയ ആളുകളാണ്.' ഫെഡറല്‍ ഇന്ത്യന്‍ സംവിധാനത്തില്‍ സ്വയംഭരണാധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest News