കൊച്ചി- ലിയോയില്‍ ഹറോല്‍ഡ് ദാസ് ആയി ആക്ഷന്‍ ഹീറോ മാസ്സ് ലുക്കില്‍ അര്‍ജുന്‍ സര്‍ജ. അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ ലിയോ ടീമിന്റെ ഭാഗമായ അദ്ദേഹത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ വീഡിയോ റിലീസ് ചെയ്തു.
ഹറോള്‍ഡ് ദാസ് എന്ന കഥാപാത്രത്തില്‍ കിടിലന്‍ ഗെറ്റപ്പിലാണ് താരം എത്തുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.
കേരളത്തില്‍ ഇതുവരെ കാണാത്ത തിയേറ്റര്‍ റിലീസും പ്രൊമോഷന്‍ പരിപാടികളുമാണ് ഒക്ടോബര്‍ 19ന് റിലീസാകുന്ന ലിയോക്കായി ഒരുങ്ങുന്നത്. ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്.
തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി. ഒ. പി: മനോജ് പരമഹംസ, ആക്ഷന്‍: അന്‍പറിവ്, എഡിറ്റിങ്: ഫിലോമിന്‍ രാജ്. ലിയോ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നതു ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ്. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.