നടന്‍ അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. കനേഡിയന്‍ പൗരത്വമാണ് നേരത്തേ താരത്തിന് ഉണ്ടായിരുന്നത്. മനസ്സും പൗരത്വവും രണ്ടും ഹിന്ദുസ്ഥാനി, സ്വാതന്ത്ര്യദിനാശംസകള്‍... അക്ഷയ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. പൗരത്വ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും അക്ഷയ് പങ്കുവച്ചു.
കനേഡിയന്‍ പൗരത്വതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് അക്ഷയ് കുമാര്‍. രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ അദ്ദേഹത്തിനെതിരേ എതിരാളികള്‍ ഉപയോഗിക്കുന്ന ആയുധവും അദ്ദേഹത്തിന്റെ പൗരത്വം തന്നെയാണ്. 2011 ല്‍ തന്റെ 44ാം വയസിലാണ് അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം സ്വീകരിക്കുന്നത്. കുടുംബത്തോടൊപ്പം കാനഡയില്‍ താമസിച്ചു വരികയായിരുന്ന താരം അവിടുത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു.
സാംസ്‌കാരിക, സിനിമ രംഗത്തെ ഇന്ത്യയുമായുളള ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കാനഡ ഗവണ്‍മെന്റ് അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വം സമ്മാനിക്കുകയായിരുന്നു. കനേഡിയന്‍ പൗരത്വം സ്വീകരിച്ചതോടെ അക്ഷയ് കുമാറിന്റെ ഇന്ത്യന്‍ പൗരത്വം നഷ്ടമായി.
1967ല്‍ പഞ്ചാബിലെ അമൃത്സറിലാണ് അക്ഷയ്കുമാര്‍ ജനിച്ചത്. രാജീവ് ഹരി ഓം ഭാട്ടിയ എന്നാണ് യഥാര്‍ഥ നാമം. 1991ല്‍ പുറത്തിറങ്ങിയ സൗഗന്ധ് എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറുന്നത്. തുടര്‍ന്ന് നൂറിലധികം സിനിമകളില്‍ അദ്ദേഹം നായകനടനായി വേഷമിട്ടു. 2009ല്‍ അദ്ദേഹത്തെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 2016ല്‍ പുറത്തിറങ്ങിയ റുസ്തം എന്ന സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.