വാതിൽ, ജനൽ, കട്ടിള എന്നിവയുടെ നിർമാതാക്കളായ ഫെർടെകിന്റെ പുതിയ ലോഗോ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ കോട്ടക്കലിൽ പുറത്തിറക്കി. ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ഉസ്മാൻ, മാർക്കറ്റിംഗ് ഡയറക്ടർ ശിഹാബുൽ മൊയ്തീൻ, പ്രൊഡക്ഷൻ ഡയറക്ടർ മുഹമ്മദ് അലി, എക്‌സിക്യൂട്ടീവ് പാർട്ണർ മുഹമ്മദ് നൗഷാദ്, ജനറൽ മാനേജർ പി.എസ്. സരുൺ, പ്രൊഡക്ഷൻ മാനേജർ കെ. അബദുൽ റസാഖ്, സെയിൽസ് മാനേജർ എൻ. ഫവാസ് തുടങ്ങിയവർ സംബന്ധിച്ചു. മലപ്പുറം ജില്ലയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്ഥാപനത്തിന്റെ ഫാക്ടറിയും അനുബന്ധ ഓഫീസും അടുത്ത മാസം വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും എം.എൽ.എമാരും ചടങ്ങിൽ പങ്കെടുക്കും.
കാടാമ്പുഴക്കടുത്ത കരേക്കാടിൽ 2016 ൽ പ്രവർത്തനം തുടങ്ങിയ ഫെർടെകിന് കേരളത്തിൽ 30 ബ്രാഞ്ചുകളുണ്ട്. കൂടാതെ 5 ഫാക്ടറി ഔട്ട്‌ലറ്റുകളും പ്രവർത്തിക്കുന്നു. 150 തൊഴിലാളികൾ സ്ഥാപനത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നു. കമ്പനി പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ 150 പേർക്ക് കൂടി ജോലി ലഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.