Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പരസ്യ രംഗത്തെ എഐ സ്വാധീനവും പരിണത ഫലങ്ങളും; പെപ്പർ ട്രസ്റ്റ് പ്രഭാഷണം സംഘടിപ്പിച്ചു

പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് ട്രസ്റ്റ് സംഘടിപ്പിച്ച മൺസൂൺ മീറ്റ് ഗ്ലാസ്‌ബോക്‌സ് സ്ട്രാറ്റജിക് സൊല്യൂഷൻസ് സഹസ്ഥാപകൻ അനിൽ കെ. നായർ, ജൂറി അംഗം മാഡിസൺ ബി.എം.ബി സി.ഇ.ഒ ആന്റ് സി.സി.ഒ രാജ് നായർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. 

പരസ്യ രംഗത്തെ നിർമിത ബുദ്ധിയുടെ (എഐ) സ്വാധീനവും പരിണത ഫലങ്ങളും എന്ന വിഷയത്തിൽ പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കൊച്ചി ഐഎംഎ ഹാളിൽ സംഘടിപ്പിച്ച മൺസൂൺ മീറ്റിൽ പ്രശസ്ത ഇൻഫ്‌ളുവെൻസർ മാർക്കറ്റിംഗ് വിദഗ്ധനും ഗ്ലാസ്‌ബോക്‌സ് സ്ട്രാറ്റജിക് സൊല്യൂഷൻസ് ആന്റ് പോളിനേറ്റ് ഡിസൈൻ സിസ്റ്റംസ് സഹസ്ഥാപകനുമായ അനിൽ കെ. നായർ പ്രഭാഷണം നടത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിന്റെ വളർച്ചാ ഘട്ടത്തിലാണെന്നും അതിനെക്കുറിച്ച് ആശങ്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ അസിസ്റ്റഡ് ഇമാജിനേഷൻ എന്ന് പുനർനാമകരണം ചെയ്യാവുന്നതാണെന്നും അനിൽ കെ. നായർ പറഞ്ഞു. ആഴത്തിലുള്ള പഠനം, റൂൾ അധിഷ്ഠിത സംവിധാനങ്ങൾ, വലിയ ഡാറ്റ, മെഷീൻ ലേണിംഗ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു ഉപകരണം മാത്രമാണ് എഐ. ഈ ടൂളുകളെ നാം എങ്ങനെ ഉപയോഗിക്കുന്നുവെന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് മുൻ ജൂറി അംഗവും മാഡിസൺ ബിഎംബി സിഇഒയും സിസിഒയുമായ രാജ് നായർ പെപ്പർ അവാർഡ് നിർണയ പ്രക്രിയയിലെ പുതിയ മാറ്റങ്ങളെ പരിചയപ്പെടുത്തി. പെപ്പർ ട്രസ്റ്റ് ചെയർമാൻ കെ വേണുഗോപാൽ, സെക്രട്ടറി ജി. ശ്രീനാഥ്, ട്രസ്റ്റിമാരായ പി.കെ. നടേഷ്, ഡോ. ടി. വിനയകുമാർ, യു.എസ്. കുട്ടി, രാജീവ് മേനോൻ, അനിൽ ജെയിംസ്, എം ചിത്രപ്രകാശ്, ബി.കെ. ഉണ്ണികൃഷ്ണൻ, സന്ദീപ് നായർ എന്നിവർ സംസാരിച്ചു. 

 

Latest News