Sorry, you need to enable JavaScript to visit this website.

കാനഡയില്‍ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം, ഖാലിസ്ഥാനികളെന്ന് സംശയം

ടൊറണ്ടോ - കാനഡയില്‍ മറ്റൊരു ഹൈന്ദവ ക്ഷേത്രം കൂടി ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേയിലുള്ള ലക്ഷ്മിനാരായണ്‍ ക്ഷേത്രമാണ്  ആക്രമിക്കപ്പെട്ടത്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 76 ാം വാര്‍ഷികം ആഘോഷിക്കുന്നതിനു തൊട്ടു മുമ്പ് നടത്തിയ ആക്രമണത്തില്‍ തീവ്രവാദികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതി വെക്കുകയും ഖാലിസ്ഥാന്‍ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ മുന്നിലും പിന്നിലും പോസ്റ്ററുകള്‍ ഒട്ടിച്ചു. ക്ഷേത്ര അധികൃതര്‍ പിന്നീട് അവ നീക്കം ചെയ്തു.

കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നജ്ജാറിന്റെ ചിത്രങ്ങള്‍ പതിച്ചതായിരുന്നു പോസ്റ്റര്‍.

മുഖം മൂടി വച്ച രണ്ടു പേര്‍ പോസ്റ്റര്‍ ഒട്ടിച്ച ശേഷം ഫോട്ടോ എടുക്കുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ കാണാം. ഇന്ത്യ കാനഡയെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള പോസ്റ്ററുകള്‍ ഖാലിസ്ഥാനികള്‍ നിര്‍ബാധം പതിക്കുന്നുണ്ട്.

 

Latest News