ഫ്‌ളോറിഡ- അമേരിക്കൻ എയൽലൈൻസിന്റെ ഫ്‌ളോറിഡയിലേക്കുള്ള വിമാനം പറന്നുകൊണ്ടിരിക്കെ മൂന്നു മിനിറ്റികനം 15000 അടിയിലേക്ക് താഴ്ന്നു. ഫോക്‌സ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട്് ചെയ്തത്. അമേരിക്കൻ എയർലൈൻസിന്റെ ഫ്‌ലൈറ്റ് 5916 ആണ് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നിന്ന് ഫ്‌ലോറിഡയിലെ ഗെയ്നസ്വില്ലെയിലേക്ക് പറക്കുന്നതിനിടെ അസാധാരണമായി താഴ്ന്നത്. മർദ്ദ പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്നാണ് അനുമാനം. സംഭവം യാത്രക്കാരെ നടുക്കി.
വിമാനത്തിലെ യാത്രക്കാരനും ഫ്‌ലോറിഡ സർവകലാശാലയിലെ പ്രൊഫസറുമായ ഹാരിസൺ ഹോവ് തന്റെ ദുരനുഭവം വിവരിക്കാൻ സോഷ്യൽ മീഡിയയിൽ എത്തി. സംഭവം 'ഭയങ്കരം' ആണെന്ന് അദ്ദേഹം പറഞ്ഞു. ചിത്രങ്ങൾക്ക് കത്തുന്ന ഗന്ധമോ ഉച്ചത്തിലുള്ള ശബ്ദമോ ചെവി പൊട്ടലോ പിടിക്കാൻ കഴിയില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. എക്സിൽ പങ്കുവെച്ച ചിത്രങ്ങളിൽ, ഓക്‌സിജൻ മാസ്‌കുകൾ വിമാനത്തിൽ തൂങ്ങിക്കിടക്കുന്നതും അദ്ദേഹമടക്കം നിരവധി യാത്രക്കാർ, അതിന്റെ സഹായത്തോടെ ശ്വസിക്കാൻ ശ്രമിക്കുന്നതും കാണാം. ഫ്‌ലൈറ്റ് അവെയർ പങ്കിട്ട ഡാറ്റ അനുസരിച്ച്, ഫ്‌ലൈറ്റ് 11 മിനിറ്റിനുള്ളിൽ ഏകദേശം 20,000 അടിയോളമാണ് താഴ്ന്നത്.