ന്യൂദൽഹി- ഇന്ത്യൻ ശിക്ഷാ നിയമത്തിൽ (ഐപിസി) ആദ്യമായി ചെറിയ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകളിലൊന്നായി കമ്മ്യൂണിറ്റി സേവനം കൊണ്ടുവരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ച ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ബില്ലിലാണ് ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിറ്റി സേവനം ശിക്ഷയായി നിർദേശിച്ചിരിക്കുന്നത്.
വധശിക്ഷ, ജീവപര്യന്തം തടവ്, കഠിന തടവ് , വെറും തടവ്, സ്വത്ത് കണ്ടുകെട്ടൽ, പിഴ എന്നിങ്ങനെയുള്ള ശിക്ഷകളാണ് ഐ.പി.സിയിൽ നിലവിലുള്ളത്. ഈ പട്ടികയിലാണ് ഇപ്പോൾ കമ്മ്യൂണിറ്റി സർവീസ്' കൂടി ചേർത്തിരിക്കുന്നത്. ആത്മഹത്യാശ്രമം, പൊതുപ്രവർത്തകർ, നിയമവിരുദ്ധമായി കച്ചവടം നടത്തുന്നവർ, 5000 രൂപയിൽ താഴെയുള്ള സ്വത്ത് മോഷ്ടിക്കൽ, പൊതു ലഹരി, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കേസുകളിൽ സാമൂഹിക സേവനമാണ് നിർദ്ദിഷ്ട നിയമം നിർദ്ദേശിക്കുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. .