Sorry, you need to enable JavaScript to visit this website.

അവിശ്വാസം കൊണ്ടുവന്നവർക്ക് വിശ്വാസമില്ല-ജ്യോതിരാദിത്യ സിന്ധ്യ

ന്യൂദൽഹി- അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്ക് വിശ്വാസമില്ലെന്ന് ആരോപിച്ചും പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ മുന്നണിയെ പരിഹസിച്ചും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വാക്പ്രയോഗങ്ങൾക്ക് ജ്യോതിരാദിത്യ സിന്ധ്യ മറുപടി നൽകി. 'ഇന്നലെ രാഹുൽ ഗാന്ധി പറഞ്ഞത് പ്രധാനമന്ത്രിയുടെ ഇന്ത്യയിൽ മണിപ്പൂരില്ല എന്നായിരുന്നു. ഈ പ്രധാനമന്ത്രി വടക്കുകിഴക്കൻ പ്രദേശങ്ങളെ ലോകവുമായി ബന്ധിപ്പിച്ചിരിക്കുന്നു. വടക്കുകിഴക്കൻ മേഖലയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണുള്ളത്. ഇന്ത്യയെ വിഭജിക്കുന്നത് കാണുന്ന പ്രത്യയശാസ്ത്രം നിങ്ങളുടേതാണ്, ഞങ്ങളുടേതല്ല. ഞാൻ 20 വർഷം പാർലമെന്റിൽ ചെലവഴിച്ചു. പക്ഷേ ഇത്തരമൊരു കാര്യം ഞാൻ ഒരിക്കലും കണ്ടിട്ടില്ല. രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്ന മോഡി, 140 കോടി ഇന്ത്യക്കാരുടെ ഹൃദയത്തിൽ കുടികൊള്ളുന്നുണ്ട്. അദ്ദേഹത്തെ പറയാനായി പ്രതിപക്ഷം പ്രയോഗിച്ച വാക്കുകൾ പാർലമെന്റിന് പുറത്തായിരുന്നെങ്കിൽ അവർ ജനങ്ങളോട് മാപ്പു പറയേണ്ടി വരുമായിരുന്നുവെന്നും സിന്ധ്യ പറഞ്ഞു. 

Latest News