തിരുപ്പതി - ടിക്കറ്റില്ലാതെ വന്ദേഭാരത് ട്രെയിനില്‍ കയറി ശുചിമുറിയില്‍ ഒളിച്ചിരുന്ന് ബീഡി വലിച്ച യാത്രക്കാരന് കുടുങ്ങി. ബീഡിയുടെ പുക കോച്ചിലാകെ വ്യാപിച്ചതോടെ അപായ അലാറം മുഴങ്ങി ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തി. ഇതിനിടെ ട്രെയിനിന് തീപ്പിടിച്ചതാണെന്ന് കരുതി യാത്രക്കാര്‍ പരക്കം പായാനും തുടങ്ങി. തിരുപ്പതി-സെക്കന്തരാബാദ് വന്ദേഭാരത് എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തയാള്‍ ശുചിമുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. അപായ അലാറം മുഴങ്ങിയപ്പോള്‍ ട്രെയിനിലെ അഗ്നിനിയന്ത്രണം സംവിധാനം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് ട്രെയിനില്‍ പുക നിറയാന്‍ കാരണമായത്. ബീഡി വലിച്ച യാത്രക്കാരനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.