Sorry, you need to enable JavaScript to visit this website.

ലീഗ് പ്രവര്‍ത്തകര്‍ ജയിലില്‍; കുഞ്ഞാലിക്കുട്ടി രാജ്‌നാഥ് സിംഗിനെ കണ്ടു

ന്യൂദല്‍ഹി- മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരില്‍ കരിനിയമങ്ങള്‍ ചുമത്തി മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ തടങ്കലിലിട്ട മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗുമായി ചര്‍ച്ച നടത്തി. കശ്മീരില്‍ പീഡിപ്പിച്ച് കൊന്ന പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തിയ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ ബി.ജെ.പി ഭരണകൂടം ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് ജയിലിലടക്കുകയായിരുന്നു.
മാസങ്ങളുടെ നിയമ പോരാട്ടത്തിന് ശേഷം ഹൈക്കോടതി നല്‍കിയ ജാമ്യം പുതിയ വകുപ്പുകള്‍ ചുമത്തി  തടയുകയായിരുന്നു. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത പൗരാവകാശ ധ്വംസനത്തിന് ഇരയായവര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി നല്‍കിയ നിവേദനം ഉടന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് അയക്കാമെന്നും നീതിക്ക് വേണ്ടി ഇടപെടാമെന്നും രാജ്‌നാഥ് സിംഗ് കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പു നല്‍കി.
--

Latest News