Sorry, you need to enable JavaScript to visit this website.

റഹ്മാന്‍ നാല് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക്, സമാറ തിയറ്ററിലേക്ക്

റഹ്മാനും ഭരതും ആദ്യമായി ഒന്നിക്കുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സമാറ നവാഗതനായ തിയേറ്ററുകളിലേക്ക്. ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു. റഹ്മാന്‍ നാല് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്കെത്തുന്ന ചിത്രംകൂടിയാണ് സമാറ.

ട്രാഫിക് എന്ന സിനിമക്ക് ശേഷം റഹ്മാന്റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന സിനിമയാകും സമാറയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഹിന്ദിയില്‍ ബജ്രംഗി ഭായ്ജാന്‍, ജോളി എല്‍എല്‍ബി 2, തമിഴില്‍ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീര്‍സര്‍വാര്‍, മൂത്തോന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുല്‍ മാധവ്, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

കുളു മണാലി, ധര്‍മ്മശാല, ജമ്മു കാശ്മീര്‍ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം കശ്മീരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് സമാറ.

 

Latest News