വോയ്‌സ് ഓഫ് സത്യനാഥന്‍ 13 കോടി കലക്ഷനിലേക്ക് 

കൊച്ചി- ബോക്‌സ് ഓഫീസില്‍ 13 കോടി കലക്ഷനിലേക്കു കടക്കുകയാണ് ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്‍. ഇന്നലെ വരെയുള്ള കലക്ഷന്‍ പന്ത്രണ്ടര കോടി രൂപയാണ്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന സത്യനാഥന്‍ മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുകയാണ്. ദിലീപിനെ നായകനാക്കി നര്‍മ്മത്തില്‍ പൊതിഞ്ഞ കഥാ സന്ദര്‍ഭത്തില്‍ അല്‍്പം സീരിയസായ പ്രമേയം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ സംവിധായകന്‍ റാഫി വിജയിച്ചു. ദിലീപിന്റെ മിന്നുന്ന പ്രകടനവും സിദ്ധിഖ്, ജോജു ജോര്‍ജ് എന്നിവരുടെയും മറ്റു താരങ്ങളുടെയും മികവാര്‍ന്ന പകര്‍ന്നാട്ടവും കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാവുന്നു. വീണ നന്ദകുമാര്‍, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, ജോണി ആന്റണി, ബെന്നി . പി. നായരമ്പലം, ബോബന്‍ സാമുവല്‍, രമേശ് പിഷാരടി, ജഗപതി ബാബു, മകരന്ദ് ദേശ് പാണ്ഡെ എന്നിവരോടൊപ്പം അനുപം ഖേര്‍, അനുശ്രീ എന്നിവര്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. 
 

Latest News