കറാച്ചി- അഴിമതി കേസിൽ ഉൾപ്പെട്ട് പാക്കിസ്ഥാനിൽ ജയിലിലായ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് അഞ്ചുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. നിലവിലുള്ള ശിക്ഷാവിധി അനുസരിച്ചാണ് ഇത്. ശനിയാഴ്ചയാണ് ഇംറാൻ ഖാനെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്. ലാഹോറിലെ വീട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്ത് ഇസ്ലാമാബാദിനടുത്തുള്ള ജയിലിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ തനിക്ക് ലഭിച്ച സമ്മാനങ്ങൾ നിയമവിരുദ്ധമായി വിറ്റെന്ന കുറ്റത്തിനാണ് മുൻ പ്രധാനമന്ത്രിയെ വിചാരണ ചെയ്തത്. അതേസമയം, ഇംറാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവിലിറങ്ങിയ ഇരുന്നൂറോളം പേര് അറസ്റ്റ് ചെയ്തു.