നടി ഷംന കാസിമിന്റെ കുഞ്ഞിനെ താലോലിച്ച് ശ്വേത മേനോന്‍. ശ്വേതയുടെ കൈകളില്‍ ഇരിക്കുന്ന മകന്‍ ഹംദാന്‍ ആസിഫ് അലിയുടെ ചിത്രങ്ങള്‍ ഷംന സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച.
സന്തോഷകരമായ നിമിഷങ്ങള്‍ എന്നെഴുതി കൂടെ ചുവന്ന നിറത്തിലുള്ള ഹൃദയ ചിഹ്നങ്ങളും ചേര്‍ത്ത്, ശ്വേത മേനോനെ ടാഗ് ചെയ്തുകൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനെ കയ്യിലെടുത്തു താലോലിക്കുകയും കൊഞ്ചിക്കുകയുമൊക്കെ ചെയ്യുന്ന ചിത്രങ്ങളില്‍ ഏറെ സന്തോഷവാനായി ചിരിയോടെ ഇരിക്കുന്ന ഹംദാനെ കാണാം.
സൊ സൊ ക്യൂട്ട്'' എന്നാണ് ആരാധകര്‍ ചിതങ്ങള്‍ക്കു കമെന്റുകള്‍ എഴുതിയിരിക്കുന്നത്. നടി ബീന ആന്റണി ഹൃദയത്തിന്റെ ചിഹ്നം നല്‍കി സന്തോഷം പങ്കുവെച്ചിട്ടുണ്ട്. നേരത്തെയും കുഞ്ഞിന്റെ ചിത്രങ്ങള്‍ ഷംന കാസിം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിട്ടുണ്ട്. ഹംദാന്‍ ആസിഫ് അലി എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ കുഞ്ഞിന് ഒരു അക്കൗണ്ടും ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ കുഞ്ഞിന്റെ മനോഹരമായ നിരവധി ചിത്രങ്ങളുണ്ട്.
പ്രിയാമണി, ഭാവന, ശ്വേത മേനോന്‍ തുടങ്ങി നിരവധി താരങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഷംന കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ ഏറെ വിശേഷപ്പെട്ടതു തന്നെയായിരുന്നു.