ബംഗളൂരു- കന്നട നടിയും നടന്‍ വിജയ് രാഘവേന്ദ്രയുടെ ഭാര്യയുമായ സ്പന്ദനയുടെ അപ്രതീക്ഷിത മരണം സിനിമാ ലോകത്തെ നടുക്കിയിരുന്നു. ഹൃദയാഘാതംമൂലമാണ് സ്പന്ദന മരിച്ചതെങ്കിലും അവരുടെ ഡയറ്റ് ആരോഗ്യത്തെ തകര്‍ത്തതായി പറയപ്പെടുന്നു.
സ്പന്ദന കടുത്ത ഡയറ്റിങ്ങിലായിരുന്നുവെന്നും കീറ്റോഡയറ്റ് ശൈലിയാണ് താരം പിന്തുടര്‍ന്നിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്‍ബോഹൈഡ്രേറ്റ്‌സിന്റെ അളവ് തീരെ കുറയ്ക്കുകയും കൊഴുപ്പ് അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുകയും ചെയ്യുന്ന ഭക്ഷണ രീതിയാണിത്. ശരീരഭാരം കുറയ്ക്കാനുള്ള മികച്ചവഴി എന്നുപറഞ്ഞാണ് പലരും ഈ രീതി പിന്തുടരാറുള്ളത്. എന്നാല്‍ ഇതും സ്പന്ദനയുടെ മരണത്തിലേക്ക് നയിച്ച ഘടകമാണോ എന്നതുസംബന്ധിച്ചാണ് ചര്‍ച്ചകള്‍ ഉയരുന്നത്.
കുറഞ്ഞസമയം കൊണ്ട് കൂടുതല്‍ കിലോ ശരീരഭാരം കുറച്ചതിന്റെപേരില്‍ സ്പന്ദന ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. പ്രസവശേഷം വണ്ണംവെച്ച സ്പന്ദന കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് വണ്ണംകുറച്ച് വാര്‍ത്തയില്‍ നിറഞ്ഞത്. ഏകദേശം 16 കിലോയോളമാണ് സ്പന്ദന ചുരുങ്ങിയകാലം കൊണ്ട് കുറച്ചത്. കീറ്റോ ഡയറ്റ് ശീലമാക്കിയതാണ് സ്പന്ദനയെ മരണത്തിലേക്ക് നയിച്ചതെന്നാണ് സാമൂഹിക മാധ്യമത്തില്‍ ഉയരുന്ന ചര്‍ച്ചകള്‍.