സ്മാർട്ട് ഫോണുകൾക്കായി അതിവേഗ ഡാറ്റാ ചിപ്പുകൾ തയാറായതായി സാംസങ്. മൊബൈലുകൾക്കായി 8Gb LPDDR5 DRAM പുറത്തിറക്കിയതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2014 ൽ പുറത്തിറക്കിയ 8Gb LPDDR4 ചിപ്പിന്റെ പിൻഗാമിയാണിത്. നിലവിൽ സാംസങ് പ്രധാന ഫോണുകളിൽ ഉപയോഗിക്കുന്ന ചിപ്പുകളേക്കാൾ ഒന്നര ഇരട്ടി വേഗമാണ് പുതിയ ചിപ്പിനുള്ളത്. സാർവത്രികമാകാനിരിക്കുന്ന 5ജി നെറ്റ് വർക്കുകളാണ് പുതിയ 10nm class 8Gb LPDDR5 DRAM ലക്ഷ്യമിടുന്നത്. മൊബൈൽ ആപ്പുകൾ നിർമിത ബുദ്ധി (ആർടിഫിഷ്യൽ ഇന്റലിജൻസ്) കേന്ദ്രീകൃതമായി കൊണ്ടിരിക്കെ അതിവേഗ ചിപ്പുകൾ അനിവാര്യമാണ്. സെക്കന്റിൽ 6400 മെഗാബൈറ്റ്‌സ് (Mbps) ഡാറ്റാ ട്രാൻസ്ഫർ റേറ്റാണ് പുതിയ ചിപ്പിനുള്ളത്. 3.7 ജിബി വരുന്ന 14 ഫുൾ എച്ച്ഡി വിഡിയോ ഫയലുകൾ സെക്കന്റിൽ ട്രാൻസ്ഫർ ചെയ്യപ്പെടുമെന്നാണ് ഏകദേശ കണക്ക്. അതായത് സെക്കന്റിൽ 51.2 ജിബി ഡാറ്റ അയക്കാൻ പുതിയ ഘജഉഉഞ5 നു സാധിക്കുമെന്നർഥം. 10nmclass LPDDR5 DRAM രണ്ട് ബ്രാൻഡ് വിഡ്തുകളിൽ ലഭ്യമാകുമെന്ന് സാംസങ് അറിയിച്ചു. 1.1 ഓപ്പറേറ്റിംഗ് വോൾട്ടേജിൽ 6400Mbps, 1.05 ഓപ്പറേറ്റിംഗ് വോൾട്ടേജിൽ 5500Mbps.
ചാർജ് ഉപഭോഗം 30 ശതമാനം കുറയ്ക്കുമെന്നതാണ് പുതിയ LPDDR5 DRAM ന്റെ മറ്റൊരു വാഗ്ദാനം. വിവിധ അപ്ലിക്കേഷനുകളുടെ ഓപ്പേററ്റിംഗ് സ്പീഡ് അനുസരിച്ച് പുതിയ ഘജഉഉഞ5 ഉഞഅങ വോൾട്ടേജ് ക്രമീകരിക്കുമെന്നും അങ്ങനെ ബാറ്ററി ലാഭിക്കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ആക്ടീവ് മോഡിലായിരിക്കുമ്പോഴാണ് ഇതെങ്കിൽ പവർ ഉപയോഗം ഏറ്റവും കുറഞ്ഞ തോതിലാക്കുന്ന ഡീപ് സ്ലീപ് മോഡുമുണ്ട്. നിലവിലെ LPDDR4X DRAM നൽകുന്ന ഐഡിൽ മോഡിനെ അപേക്ഷിച്ച് പവർ ഉപയോഗം അതിലും പകുതിയാക്കുമെന്നാണ് സാംസങ് വ്യക്തമാക്കുന്നത്. ലോ പവർ മൊബൈൽ മെമ്മറിയിലേക്കുള്ള വലിയ ചുവടാണിതെന്ന് സാംസങ് ഇലക്ട്രോണിക്‌സിലെ മെമ്മറി പ്രോഡക്ട് പ്ലാനിംഗ് ആന്റ് അപ്ലിക്കേഷൻ എൻജിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റ് ജിൻമാൻ ഹാൻ പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പുതിയ ചിപ്പും മെമ്മറിയും ഉപയോഗിച്ചു തുടങ്ങുന്നതോടെ പുതിയ തലമുറ 10nmclass DRAM വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.