Sorry, you need to enable JavaScript to visit this website.

മണിപ്പൂരില്‍ കുക്കി ഗോത്ര പാര്‍ട്ടിയായ കുക്കി പീപ്പിള്‍സ് അലയന്‍സ് ബീരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

ഇംഫാല്‍ - മണിപ്പൂരില്‍ രണ്ട് അംഗങ്ങളുള്ള കുക്കി ഗോത്ര പാര്‍ട്ടിയായ കുക്കി പീപ്പിള്‍സ് അലയന്‍സ്  ബീരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. മണിപ്പൂരില്‍ കലാപം തുടരുന്ന പശ്ചാത്തലത്തിലാണ് പിന്തുണ പിന്‍വലിച്ചത്. മണിപ്പൂര്‍ നിയമ സഭയില്‍ ബി ജെ പിക്ക് 32 അംഗങ്ങളുടെയും അഞ്ച് എന്‍ പി എഫ് എം എല്‍ എമാരുടെയും മൂന്ന് സ്വതന്ത്ര എം എല്‍ എമാരുടെയും പിന്തുണയുണ്ട്. പ്രതിപക്ഷത്ത്  എന്‍ പി പിക്ക് ഏഴ് സീറ്റുകളും കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളും ജെ ഡി യുവിന്  ആറ് സീറ്റുകളുമാണുള്ളത്. ഭരണ മുന്നണിയില്‍ നിന്ന് പുറത്തു പോകാനുള്ള കുക്കി പീപ്പിള്‍സ് അലയന്‍സിന്റെ തീരുമാനം ഭരണത്തെ ബാധിക്കില്ലെങ്കിലും ബി ജെ പിയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.

 

Latest News