സിദ്ധാർത്ഥനഗർ(യു.പി)- ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ മൂത്രം കുടിപ്പിക്കുകയും മലദ്വാരത്തിൽ പച്ചമുളക് തേക്കുകയും ചെയ്തു. മോഷണമാണെന്ന് സംശയിച്ചാണ് ബലമായി തിരിച്ചറിയാനാകാത്ത ചില കുത്തിവയ്പ്പുകൾ നൽകി. 10ഉം 15ഉം വയസ്സുള്ള ആൺകുട്ടികളെയാണ് പീഡിപ്പിച്ചത്. വീഡിയോയിൽ കുട്ടികളെ പച്ചമുളക് തിന്നാൻ നിർബന്ധിക്കുന്നതും ഒരു കുപ്പിയിൽ നിറച്ച മൂത്രം ബലംപ്രയോഗിച്ച് കുടിപ്പിക്കുന്നതും കാണാം. പണം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഗുണ്ടകൾ കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിച്ചത്.
ഞെട്ടിപ്പിക്കുന്ന മറ്റൊരു വീഡിയോയിൽ ആൺകുട്ടികളുടെ കൈകൾ പിന്നിൽ കെട്ടിയിട്ട് ട്രൗസർ താഴേക്ക് വലിക്കുന്നതും മലദ്വാരത്തിൽ പച്ചമുളക് പുരട്ടുന്നതും കാണിക്കുന്നുണ്ട്. വേദന കൊണ്ട് അലറിക്കരയുന്ന ആൺകുട്ടികളെ മഞ്ഞ നിറത്തിലുള്ള ദ്രാവകം കുത്തിവയ്ക്കുന്നതും വീഡിയോയിൽ കാണാം. ഓഗസ്റ്റ് നാലിന് ചിത്രീകരിച്ച വീഡിയോ ജില്ലയിലെ പാത്ര ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊങ്കടി ചൗരാഹയ്ക്ക് സമീപമുള്ള അർഷൻ ചിക്കൻ ഷോപ്പിൽ നിന്നുള്ളതാണ്.
വീഡിയോ ഉടൻ തന്നെ ശ്രദ്ധയിൽപ്പെട്ടതായും കേസെടുത്തതായും പോലീസ് പറഞ്ഞു. ആക്രമണത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞതായും അതിൽ ആറ് പേരെ കസ്റ്റഡിയിലെടുത്തതായും ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ പറഞ്ഞു.