സണ്ണി ലിയോണ്‍ കഥയ്‌ക്കെതിരെ സിഖ് പ്രതിഷേധം 

പോണ്‍ സിനിമകളില്‍ തുടങ്ങി ഇപ്പോള്‍ ബോളിവുഡിലെ നായികാ പദവിവരെ എത്തിനില്‍ക്കുകയാണ് സണ്ണി. സണ്ണിയുടെ ജീവിത കഥ പറയുന്ന കരന്‍ജിത് കൗര്‍  ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന ബയോപ്പിക്കിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. വെബ് സീരിയല്‍ ഈ മാസം16ന് സീ5 വെബ് സൈറ്റില്‍ തുടങ്ങും. റൈസയാണ് സണ്ണിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. സാധാരണ ഒരു ബയോപിക് അല്ലാതെ സണ്ണിയുടെ ചീത്തയും നല്ലതുമായ എല്ലാ നിമിഷങ്ങളും അതുപോലെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് വെബ്‌സീരിസിന്റെ പ്രത്യേകത.
 സീരിയലിന് വന്‍ വെല്ലുവിളി ഉയര്‍ത്തിയാണ് സിഖ് സംഘടനകള്‍ രംഗത്തെത്തിയിട്ടുള്ളത്. കരണ്‍ജിത് കൗര്‍ ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന പേരാണ് മുഖ്യ പ്രശ്‌നം. ചിത്രത്തില്‍ കൗര്‍ എന്ന പ്രയോഗത്തിനെതിരെയാണ് എസ്ജിപിസി പ്രതിഷേധം അറിയിച്ചിരിക്കുന്നത്. സിഖ് മതവിശ്വാസം പിന്തുടരാത്ത സണ്ണി ലിയോണിന് കൗര്‍ എന്ന പ്രയോഗം ഉപയോഗിക്കാന്‍ യോഗ്യത ഇല്ലെന്നും ഇത് മതവിശ്വാസം വ്രണപ്പെടുത്തുന്നതിന് തുല്യമാണെന്നും എസ്ജിപിസി അഭിപ്രായപ്പെട്ടു. കൂടാതെ സണ്ണി പരസ്യമായി മാപ്പു പറയണമെന്ന് എസ്ജിപിസി അഡീഷണല്‍ സെക്രട്ടറി ദില്‍ജിത് സിംഗ് ബേദി വ്യക്തമാക്കി.

Latest News