Sorry, you need to enable JavaScript to visit this website.

നേത്രരോഗങ്ങളെ അകറ്റാന്‍ നിത്യേന ഓറഞ്ച്  കഴിക്കൂ

ഓറഞ്ച് ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ കാണില്ല. അതിന്റെ ഔഷധ ഗുണങ്ങള്‍ പൂര്‍ണ്ണമായും അറിയാത്തവരും ഉണ്ട്. ദിവസവും ഒരു ഓറഞ്ച് വീതം കഴിക്കുന്നത് നേത്രരോഗങ്ങളെ അകറ്റുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മക്യുലാര്‍ ഡീജനറേഷന്‍ എന്ന നേത്രരോഗം ബാധിക്കാന്‍ സാധ്യത കുറവാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
അറുപത്തഞ്ചു വയസ്സു കഴിഞ്ഞ ആളുകളെ ബാധിക്കുന്ന നേത്രരോഗമാണിത്. ഈ രോഗം പൂര്‍ണ്ണമായും സുഖപ്പെടുത്താനാവില്ല. 50 വയസ്സു കഴിഞ്ഞ രണ്ടായിരം ഓസ്‌ട്രേലിയക്കാരില്‍ 15 വര്‍ഷക്കാലം നീണ്ട പഠനം നടത്തി ദിവസവും ഒരു ഓറഞ്ച് വീതം കഴിച്ചവരില്‍ 15 വര്‍ഷത്തിനു ശേഷം നേത്രരോഗം ബാധിക്കാനുള്ള സാധ്യത 60 ശതമാനം കുറവാണെന്നു കണ്ടു. 
 ഓറഞ്ചില്‍ അടങ്ങിയ ഫ്‌ലേവനോയിഡുകളാണ് നേത്രരോഗം വരാതെ തടയുന്നത്. ആഴ്ചയില്‍ ഒരു തവണയെങ്കിലും ഓറഞ്ച് കഴിക്കുന്നതും നല്ലതാണെന്ന് ഇവര്‍ പറയുന്നു.

Latest News