ന്യൂദല്‍ഹി - കേരളത്തിലെ ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ ഗഡ്കരിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ ചെലവില്‍ കേരളത്തിന്റെ വിഹിതമായ 25 ശതാനം ഒഴിവാക്കി നല്‍കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. ഇതുമൂലമുള്ള വന്‍ സാമ്പത്തിക ബാധ്യത കേരളത്തിന് താങ്ങാനാകാത്ത സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള മുഴുവന്‍ തുകയും കേന്ദ്രം വഹിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.