ന്യൂദല്‍ഹി -രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതിയുടെ ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതില്‍ സന്തോഷം പങ്കുവെച്ച് പ്രിയങ്കാഗാന്ധി . ശ്രീബുദ്ധനെ ഉദ്ധരിച്ചാണ് പ്രിയങ്ക ഗാന്ധി ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. സൂര്യന്‍, ചന്ദ്രന്‍, സത്യം എന്നീ മൂന്ന് കാര്യങ്ങളെ മറച്ചുവെയ്ക്കാനാകില്ലെന്ന് അവര്‍ പോസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ സുപ്രീം കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചും ബി ജെ പിയെ രൂക്ഷമായി വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്.